Latestകേരളം

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയുടെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി; 22കാരൻ മരിച്ചു

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ഒരു സ്വകാര്യ ആശുപത്രിയുടെ ഒമ്ബത് നില കെട്ടിടത്തില്‍ നിന്ന് ചാടി 22 വയസ്സുകാരനായ യുവാവ് മരിച്ചു.കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി നൂറുല്‍ അമീനാണ് മരിച്ചത്. സംഭവത്തിന് തൊട്ടുമുമ്ബ് നൂറുല്‍ അമീൻ ആത്മഹത്യാഭീഷണി മുഴക്കിയതായി പെണ്‍സുഹൃത്ത് പോലീസിനെ അറിയിച്ചിരുന്നു.

പ്രണയനൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് സംശയിക്കുന്നു.ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്.

ശനിയാഴ്ച രാത്രി എട്ട് മണിയോടെ പെരിന്തല്‍മണ്ണയിലെ കിംസ് അല്‍ഷിഫ ആശുപത്രിയുടെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് മുകളില്‍ നിന്നാണ് നൂറുല്‍ അമീൻ താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.