തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ രാജി ചോദിച്ചുവരേണ്ടെന്ന് മുഖ്യമന്ത്രി
തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ രാജി ചോദിച്ചുവരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് ഫലത്തെ ഇടതുപക്ഷ വിരോധമായി കണക്കാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മോദിയെ മാറ്റിനിർത്തണമെന്നേ ജനം ചിന്തിച്ചുള്ളൂ. 2004ൽ എ കെ ആന്റണി രാജിവച്ചത് സീറ്റ് കുറഞ്ഞുകൊണ്ടല്ല, മറിച്ച് കോൺഗ്രസിലെ സംഘടനാ പ്രശ്‌നങ്ങൾ മൂലമാണ്. ഇതിനെ ഉദ്ദാഹരണമാക്കി സംസ്ഥാന സർക്കാരിന്റെ രാജി ആവശ്യപ്പെടാൻ പുറപ്പെടേണ്ട. ഞാൻ പറഞ്ഞതിൽ വസ്‌തുതയുണ്ടോയെന്ന് പരിശോധിക്കണം. അല്ലാതെ ബബ്ബബ്ബ പറയരുത്. നിങ്ങൾ ജയിച്ചതിലൊന്നും വേവലാതിയില്ല. വേവലാതിയുള്ളത് ബിജെപി എങ്ങനെ ഒരു മണ്ഡലത്തിൽ ജയിച്ചു എന്നുള്ളതിനാലാണ്. മഹാവിജയം നേടിയ യുഡിഎഫിന് എങ്ങനെ വോട്ട് കുറഞ്ഞുവെന്നും പരിശോധിക്കണം’- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.