ഞങ്ങളാണ് ജനങ്ങളുടെ യജമാനന്മാര്‍ എന്ന ഭാവത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ സേനയില്‍ ഉണ്ട്. അവര്‍ക്കെതിരെ ശക്തമായ നടപടി ; മുഖ്യമന്ത്രി
കേരളപ്പിറവി, കേരള പോലീസ് രൂപീകരണദിനം എന്നിവയോടനുബന്ധിച്ചുള്ള പോലീസ് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസ് രൂപീകരണത്തിന്റെ 68-ാമത് വാര്‍ഷിക ദിനചാരണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെക്കുന്നുവെന്ന് സേനാംഗങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു.ലോകത്തിന് തന്നെ മാതൃക ആകുന്ന ഒട്ടേറെ കാര്യങ്ങള്‍ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. പ്രതിസന്ധി ഘട്ടങ്ങളില്‍ കേരളം പുലര്‍ത്തുന്ന ഐക്യം ലോകമൊട്ടാകെ ശ്രദ്ധിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരള പൊലീസിന്റെ വളര്‍ച്ച സമാനതകളില്ലാത്തതാണ്. ഇടതുസര്‍ക്കാരിന് കൃത്യമായ പൊലീസ് നയം എല്ലാകാലത്തും ഉണ്ടായിരുന്നു. ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുകയാണ് ലക്ഷ്യം. എട്ടര വര്‍ഷക്കാലം സേനയില്‍ സമഗ്രമായ മാറ്റങ്ങളാണ് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഞങ്ങളാണ് ജനങ്ങളുടെ യജമാനന്മാര്‍ എന്ന ഭാവത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ സേനയില്‍ ഉണ്ട്. അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. 108 പൊലീസുകാരെ പിരിച്ചുവിട്ടു. സേനക്ക് അവമതിപ്പ് ഉണ്ടാക്കുന്നയാള്‍ക്കാരുണ്ട്. അത്തരം ആളുകള്‍ക്കെതിരെ നടപടി സ്വീകരിക്കും. സംശുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ആരും സേനയില്‍ വേണ്ട എന്നും മുഖ്യമന്ത്രി പറഞ്ഞു.