Latestകേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സൗദിയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിലേക്ക്. ഒക്ടോബർ 17 മുതല്‍ 19 വരെയാണ് സന്ദർശനം.

മലയാളം മിഷന്‍റെ ആഭിമുഖ്യത്തില്‍ റിയാദ്, ദമ്മാം, ജിദ്ദ മേഖലകളില്‍ നടക്കുന്ന “മലയാളോത്സവം’ പൊതുപരിപാടിയില്‍ മുഖ്യമന്ത്രി സംബന്ധിക്കും.ഒക്ടോബർ 17 ന് ദമ്മാമിലും 18ന് ജിദ്ദയിലും 19ന് റിയാദിലുമാണ് പരിപാടികള്‍. മുഖ്യമന്ത്രിക്കു പുറമേ സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍, നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

മൂന്ന് നഗരങ്ങളിലും പരിപാടിയുടെ വിജയത്തിനായി പൊതു സമൂഹത്തെ ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിക്കുമെന്ന് സൗദിയിലെ മലയാളം മിഷൻ ഭാരവാഹികള്‍ പറഞ്ഞു