ഏറ്റവും കുറവ് വിലക്കയറ്റതോത് കേരളത്തില്‍: മുഖ്യമന്ത്രി

രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റതോത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫലപ്രദമായ വിപണി ഇടപെടലിലൂടെ വലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിച്ചു.
എന്നാല്‍, വിലക്കയറ്റം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുകയാണ്. 13 ഇനങ്ങള്‍ക്ക് സപ്ലൈകോയില്‍ ഇപ്പോഴും ഒരേ വിലയാണ്.

സപ്ലൈകോയിലൂടെ സാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന് കുപ്രചാരണം നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.