മലയാളികൾക്ക് ഓണാശംസകളുമായിപ്രധാനമന്ത്രിയും രാഷ്ട്രപതിയും മുഖ്യമന്ത്രിയും

മലയാളികൾക്ക് Comprar cialis generico barato en españa ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ കൂറേ വർഷങ്ങളായി ഓണം ഒരു അഗോള ഉത്സവമായി മാറിയെന്നും അത് കേരളത്തിന്റെ മാനോഹരമായ സംസ്കാരത്തെ ലോകത്തിന് മുമ്പിൽ പ്രദർശിപ്പിക്കുന്നു എന്നും പ്രധാനമന്ത്രി തന്റെ ആശംസയിൽ അറിയിച്ചു. ജീവിതത്തിൽ നല്ല ആരോഗ്യവും സമാനതകളില്ലാത്ത സന്തോഷവും അപാരമായ സമൃദ്ധിയും അശംസിക്കുന്നു എന്നും പ്രധാനമന്ത്രി തന്റെ ആശംസയിൽ അറിയിച്ചു.

നേരത്തെ എല്ലാ മലയാളികൾക്കും ഓണശംസയുമായി രാഷ്ട്രപതി ദ്രൗപദി മുർമുവും എത്തിയിരുന്നു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻറെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടിയാണ്. സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ഓണാശംസകളുമായി എത്തിയിരുന്നു. ഐശ്വര്യ- വികസനത്തിന്റെ ആഘോഷമാകട്ടെ ഓണമെന്ന് മുഖ്യമന്ത്രി ആശംസിച്ചു. സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്ന് നൽകുന്നത് സമത്വ സുന്ദരവും ഐശ്വര്യ പൂർണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണ സങ്കൽപം നമുക്ക് പറഞ്ഞ് തരുന്നത്. മനുഷ്യർ എല്ലാവരും ഒന്ന് പോലെ കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന അറിവ് അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുകയെന്നും മുഖ്യമന്ത്രി തന്റെ ഓണാശംസ സന്ദേശത്തിൽ പറഞ്ഞു.