നവകേരള സദസിൽ സ്വീകരിക്കുന്നതിനിടെ തന്റെ കണ്ണിൽ കൈതട്ടിയ എൻസിസി കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

നവകേരള സദസിൽ സ്വീകരിക്കുന്നതിനിടെ തന്റെ കണ്ണിൽ കൈതട്ടിയ എൻസിസി കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പിവി അൻവർ എംഎൽഎയുടെ വസതിയിൽ വെച്ചാണ് എൻസിസി കേഡറ്റ് ജിന്റോയെ കണ്ടത്. മഞ്ചേരിയിലെ നവകേരള സദസ്സ് വേദിയിൽ വെച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ നിയുക്തനായ എൻസിസി കേഡറ്റ് ജിന്റോയുടെ കൈ വീശുന്നതിനിടെ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ തട്ടിയത്.

കണ്ണു തുടച്ച വേദിയിലിരുന്ന മുഖ്യമന്ത്രിയെ ആശ്വസിപ്പിക്കുന്ന ജിന്റോയുടെ ദൃശ്യങ്ങൾ വന്നിരുന്നു. കൈതട്ടി മുഖ്യമന്ത്രി അസ്വസ്ഥനായി എന്ന വാർത്തകൾ വന്നതിന് പിന്നാലെ വിഷമിച്ച വിദ്യാർത്ഥിയെ മുഖ്യമന്ത്രിയെ കാണണമെന്ന് താല്പര്യപ്പെട്ടിരുന്നു. പി വി അൻവർ എംഎൽഎയുടെ വസതിയിൽ കൂടിക്കാഴ്ച ഒരുക്കുകയായിരുന്നു.