പ്ലസ്‌വണ്‍: ഗ്രേസ്‌മാര്‍ക്ക്‌ ലഭിച്ചവര്‍ക്ക്‌ ഇനി ബോണസ്‌ പോയിന്റ്‌ ഇല്ല

തൃശൂര്‍ : പത്താംക്ലാസില്‍ ഗ്രേസ്‌മാര്‍ക്ക്‌ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ ബോണസ്‌ പോയിന്റ്‌ ഒഴിവാക്കാന്‍ നീക്കം.

ബോണസ്‌ പോയിന്റ്‌ പഠനേതര വിഷയങ്ങളില്‍ തിളങ്ങിയിരുന്ന വിദ്യാര്‍ഥികള്‍ക്ക്‌ അനുഗ്രഹമായിരുന്നു. തീരുമാനത്തിന്റെ അടിസ്‌ഥാനത്തില്‍ പ്രോസ്‌പെക്‌ടസില്‍ മാറ്റം വരുത്തും.
ഏപ്രില്‍ 20 ന്‌ ബോണസ്‌ പോയിന്റ്‌ ഒഴിവാക്കി ഡി.പി.ഐ. ഉത്തരവിറക്കിയിരുന്നു.

ഗ്രേസ്‌മാര്‍ക്ക്‌ നല്‍കിയാല്‍ ഇന്‍ഡക്‌സ്‌ മാര്‍ക്കായി ബോണസ്‌ പോയിന്റ്‌ അടുത്ത തലത്തിലുള്ള ക്ലാസില്‍ പ്രവേശനത്തിന്‌ ഉപയോഗിക്കാനാകില്ലെന്നാണ്‌ ഉത്തരവിന്റെ കാതല്‍. ഗ്രേസ്‌മാര്‍ക്ക്‌ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പ്രവേശനത്തിനു പരിഗണിക്കുന്ന ഗ്രേഡ്‌ പോയിന്റ്‌ ആവറേജ്‌ തുല്യമായി വന്നാല്‍ സമനില മറികടക്കാന്‍ ഉപയോഗിക്കുന്നതാണ്‌ ബോണസ്‌ പോയിന്റ്‌.

പുതിയ ഉത്തരവ്‌ അനുസരിച്ച്‌ ഇനി ഗ്രേസ്‌മാര്‍ക്ക്‌ ലഭിക്കാത്തവര്‍ക്കാണ്‌ ബോണസ്‌ പോയിന്റില്‍ പരിഗണന ലഭിക്കുക. പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കുകള്‍ക്കൊപ്പം ഗ്രേസ്‌ മാര്‍ക്ക്‌ നല്‍കിയശേഷം ആവശ്യമെങ്കില്‍ ബോണസ്‌ പോയിന്റ്‌ കൂടി നല്‍കുക എന്നതായിരുന്നു നിലവിലെ പ്രവേശനരീതി.