പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് ഫലം നാളെ പ്രസിദ്ധീകരിക്കും

പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച രാവിലെ 10 മുതൽ അലോട്ട്‌മെന്റ് വിവരങ്ങൾ ലഭ്യമാകും. അലോട്ട്‌മെന്റ് വിവരങ്ങൾ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകും. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ തിങ്കളാഴ്ച രാവിലെ 10 മുതൽ ചൊവ്വാഴ്ച വൈകിട്ട് 4 വരെയുള്ള സമയത്ത് അതാത് സ്കൂളുകളിൽ എത്തി പ്രവേശനം നേടണം.മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 25, 735 ഒഴിവിലേക്കായി ലഭിച്ച 12, 487 അപേക്ഷകളിൽ 11, 849 ആണ് പരിഗണിച്ചത്. കാൻഡിഡേറ്റ് ലോഗിനിലെ റിസൾട്ട് എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന സ്കൂളിൽ, രക്ഷകർത്താവിനൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം എത്തേണ്ടതാണ്