പ്ലസ് വൺ സ്പോട്ട് അഡ്മിഷൻ ഇന്ന് മുതൽ

ഹയർസെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ സ്പോട്ട് അഡ്മിഷനായി ജൂലായ് 22 മുതൽ 24ന് വൈകീട്ട് 5 വരെ അപേക്ഷിക്കാം. മുഖ്യ സപ്ലിമെന്ററി അലോട്മെന്റിൽ സീറ്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും വെയ്റ്റിങ് ലിസ്റ്റ് പ്രകാരമുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. പുതുതായി അപേക്ഷ നൽകാൻ www.vhseportal.kerala.gov.in എന്ന സൈറ്റ് സന്ദർശിക്കുക.