പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ്: ഇന്ന് രാവിലെ പത്ത് മുതല്‍ പ്രവേശനം നേടാം
രണ്ടാം അലോട്ട്‌മെന്റ് അനുസരിച്ച് സംസ്ഥാനത്ത് ഇന്ന് രാവിലെ പത്ത് മുതല്‍ പ്ലസ് വണ്‍ പ്രവേശനം നേടാം. ബുധനാഴ്ച വൈകീട്ട് അഞ്ച് വരെ സ്കൂളിൽ പ്രവേശനം നേടാം.
അലോട്ട്മെന്റ് വിവരങ്ങള്‍ hscap.kerala.gov.in സൈറ്റിലെ candidate login നിലൽ sws ലെ സെക്കന്‍ഡ് അലോട്ട് റിസള്‍ട്ട് എന്ന ലിങ്കിലൂടെ ലഭിക്കും.
അലോട്ട്മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ സെക്കന്‍ഡ് അലോട്ട് റിസള്‍ട്ട്സ് എന്ന ലിങ്കില്‍ ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററില്‍ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ രക്ഷകര്‍ത്താവിന് ഒപ്പം പ്രവേശനത്തിന് ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാകണം.
മെറിറ്റ് ക്വാട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.
