പ്ലസ് വൺ പ്രവേശനം: 36,871 അപേക്ഷകൾ
കണ്ണൂർ: പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകം വഴി ജില്ലയിൽ 36,871 പേർ അപേക്ഷകൾ സമർപ്പിച്ചു. അവസാന ദിവസമായ വെള്ളിയാഴ്ച വൈകീട്ട് അഞ്ച് വരെ ലഭിച്ച അപേക്ഷകളാണിത്.
സംസ്ഥാനത്തുടനീളം 4,58,773 പേരാണ് ആകെ അപേക്ഷകൾ സമർപ്പിച്ചത്. ഇതര ജില്ലകളിൽ നിന്നായി 2213 പേർ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ സ്പോർട്സ് ക്വാട്ടയിൽ 256 അപേക്ഷകൾ സ്ഥിരീകരിച്ചു. 35 അപേക്ഷകൾ സ്പോർട്സ് കൗൺസിൽ വേരിഫിക്കേഷൻ പൂർത്തിയാക്കി. ആറ് അപേക്ഷകൾ അംഗീകരിച്ചു.
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് 13-ന് പ്രസിദ്ധീകരിക്കും. 19-നാണ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. മുഖ്യ അലോട്ട്മെന്റ് ജൂലായ് ഒന്നിന് പുറത്ത് വിടും. ജൂലായ് അഞ്ചിനാണ് ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക.