ഏഴ് വയസുകാരിയെ ഓട്ടോറിക്ഷയ്‌ക്കുള്ളില്‍ പീഡിപ്പിക്കാൻ ശ്രമം; 24കാരന് പത്ത് വര്‍ഷം തടവും 50,000 പിഴയും

തളിപ്പറമ്പ് : ഏഴ് വയസുകാരിയെ ഓട്ടോറിക്ഷയ്‌ക്കുള്ളില്‍ വച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് 10 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. പരിയാരം മുടിക്കാനം കുന്നേല്‍ സുബീഷ് (24) എന്ന സന്തോഷിനാണ് ശിക്ഷ വിധിച്ചത്.

ഈ വര്‍ഷം ജനുവരി ഏഴിന് രാത്രിയില്‍ മാതാപിതാക്കള്‍ക്കൊപ്പം പെരുന്നാളിന് വന്ന കുട്ടി ഓട്ടോയില്‍ തനിച്ചിരിക്കുമ്പോള്‍ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. തുടര്‍ന്ന് അറസ്റ്റിലായ സന്തോഷ് ഒരു വര്‍ഷമായി റിമാൻഡില്‍ തുടരുകയാണ്. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്‌ജി ആര്‍ രാജേഷാണ് ശിക്ഷ വിധിച്ചത്. വാദി ഭാഗത്തിന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായി.