ഓപ്പറേഷൻ പി.ഹണ്ടിന്റെ ഭാഗമായി സ്കൂൾ വാഹനങ്ങളിൽ മിന്നൽ പരിശോധന; ഒറ്റ ദിവസം കൊണ്ട് പരിശോധിച്ചത് 478 വാഹനങ്ങൾ; 19 കാരൻ അറസ്റ്റിൽ
കൊച്ചി: സ്കൂൾ ബസ്സുകളിൽ മിന്നൽ പരിശോധനയുമായി റൂറൽ ജില്ലാ പൊലീസ്. ഒറ്റ ദിവസം കൊണ്ട് 478 വാഹനങ്ങൾ പരിശോധിച്ചു. റേഞ്ച് ഡിഐജി ഡോ. അരുൾ ആർ.ബി കൃഷ്ണയുടെ നിർദേശത്തെത്തുടർന്നാണ് സ്കൂൾ ബസ്സുകളിൽ പരിശോധന നടത്തിയത്. ആലുവ സബ്ഡിവിഷനിലാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ പരിശോധിച്ചത്.
ആലുവ- 138, മുനമ്പം 93, മൂവാറ്റുപുഴ 90, പുത്തൻകുരിശ് 81, പെരുമ്പാവൂർ 76 എന്നിങ്ങനെയാണ് വാഹനങ്ങൾ പരിശോധിച്ചത്. സ്‌റ്റേഷനിൽ രൂപീകരിച്ച പ്രത്യേക ടീം സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. പുലർച്ചെ മുതൽ ആരംഭിച്ചു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
വരും ദിവസങ്ങളിലും പരിശോധന തുടരും. ഓപ്പറേഷൻ പി.ഹണ്ട് റൂറൽ ജില്ലയിൽ മൊബൈൽ ഫോണുകൾ ഉൾപ്പടെ 29 ഉപകരണങ്ങൾ പിടികൂടി. കുഴുപ്പിള്ളി സ്വദേശിയായ പത്തൊമ്പതുകാരനെ അറസ്റ്റ് ചെയതു. അഞ്ച് സബ്ഡിവിഷനുകളിൽ 46 ഇടങ്ങളിലയിരുന്നു റെയ്ഡ്. പ്രത്യേക പോലീസ് സംഘമാണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകിയത്.
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ പോൺ സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്തു കാണുകയും, സൂക്ഷിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഓപ്പറേഷൻ പി.ഹണ്ട് നടത്തുന്നത്
