Latestകേരളം

തിരുവനന്തപുരത്ത് എസ്‌എപി ക്യാമ്ബിലെ പൊലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്‌എപി ക്യാമ്ബിലെ പൊലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് ട്രെയിനിയായ ആനന്ദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം ആനന്ദ് കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പിന്നീട് ചികിത്സക്കു ശേഷം ക്യാമ്ബില്‍ വിശ്രമിക്കുകയായിരുന്നു ആനന്ദ്. ഇന്ന് രാവിലെ ബാത്ത് റൂമിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റുള്ളവർ ഗ്രൗണ്ടില്‍ പോയപ്പോഴാണ് ആനന്ദ് തൂങ്ങി മരിച്ചത്. ബി കമ്ബനി പ്ലാറ്റുണ്‍ ലീഡറായിരുന്നു ആനന്ദ്. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിവരികയാണ്