Latestകേരളം

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം; തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചനിലയില്‍

പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആര്യനാട് പറണ്ടോട് സ്വദേശിയും തിരുവനന്തപുരം സിറ്റി എആർ ക്യാമ്ബിലെ ഉദ്യോഗസ്ഥനുമായ ശ്രീജിത്ത് (29) ആണ് മരിച്ചത്.ഈ മാസം പതിനാറിന് വിവാഹം നടക്കാനിരിക്കെയാണ് ശ്രീജിത്ത് വീടിനു സമീപം തൂങ്ങിമരിച്ചത്.

ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെയാണ് ശ്രീജിത്ത് വീട്ടിലെത്തിയത്. വൈകുന്നേരം സുഹൃത്തുക്കളെ കണ്ടുമുട്ടി തന്റെ വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് ദാരുണ സംഭവം.

വൈകുന്നേരം വരെ സന്തോഷവാനായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ പറയുന്നത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. ശ്രീജിത്തിന്റെ മൃതദേഹം നിലവില്‍ ആര്യനാട് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തില്‍ ആര്യനാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു