പോളിടെക്‌നിക്‌ പ്രവേശനത്തിന് അപേക്ഷ 14 മുതല്‍ 30 വരെ

തിരുവനന്തപുരം : പോളിടെക്നിക്കിലെ ളിടെക്നിക്കിലെ 2023–24 അധ്യയന വര്‍ഷ റെഗുലര്‍ ഡിപ്ലോമ പ്രവേശനത്തിന് 14 മുതല്‍ 30വരെ അപേക്ഷിക്കാം.
സംസ്ഥാനത്തെ മുഴുവൻ സര്‍ക്കാര്‍, എയിഡഡ്, ഐഎച്ച്‌ആര്‍ഡി, കേപ് സ്വാശ്രയ പോളിടെക്നിക്കിലേക്കും സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം.

എസ്‌എസ്‌എല്‍സി/ടിഎച്ച്‌എസ്‌എല്‍സി/സിബിഎസ്‌ഇ –-10, മറ്റ് തുല്യ പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായവ ഓരോ വിഷയങ്ങളായി പഠിച്ചവര്‍ക്ക് എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം1 ) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവര്‍ക്ക് നോണ്‍ എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം 2) അപേക്ഷിക്കാം. കേരളത്തിലെ സര്‍ക്കാര്‍/ഐഎച്ച്‌ആര്‍ഡി/കേപ് പോളിടെക്നിക്കിലെ മുഴുവൻ സീറ്റിലേക്കും എയിഡഡ് പോളികളിലെ 85 ശതമാനം സീറ്റുകളിലേക്കും, സ്വാശ്രയ പോളിടെക്നിക്കുകളിലെ 50 ശതമാനം സര്‍ക്കാര്‍ സീറ്റിലേക്കുമാണ് ഓണ്‍ലൈൻ വഴി പ്രവേശനം . ടിഎച്ച്‌എസ്‌എല്‍സി, വിഎച്ച്‌എസ്‌ഇ പാസായവര്‍ക്ക് യഥാക്രമം 10, 2 ശതമാനം വീതം സംവരണം ഉണ്ട്. വിഎച്ച്‌എസ്‌ഇ പാസായവര്‍ക്ക് അവരുടെ ട്രേഡുകള്‍ അനുസരിച്ചാണ് ബ്രാഞ്ചുകള്‍ തെരഞ്ഞെടുക്കാനാകുക. ഭിന്നശേഷിയുള്ളവര്‍ക്ക് 5 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. എസ്സി/എസ്ടി, ഒഇസി, എസ്‌ഇബിസി വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള സംവരണവുമുണ്ട്. മുന്നാക്ക വിഭാഗത്തിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്.
സെലക്ഷൻ ഇൻഡക്സ് 
സ്കോര്‍
എസ്‌എസ്‌എല്‍സിക്ക് ലഭിച്ച മാര്‍ക്കില്‍ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻതൂക്കം നല്‍കിയാണ് സ്ട്രീം ഒന്നിലേക്കുള്ള സെലക്ഷന്റെ ഇൻഡക്സ് സ്കോര്‍ നിശ്ചയിക്കുന്നത് കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻതൂക്കം നല്‍കിയാണ് സ്ട്രീം രണ്ടിലേക്കുള്ള സെലക്ഷന്റെ ഇൻഡക്സ് സ്കോര്‍ നിശ്ചയിക്കുക.

ഒരു വിദ്യാര്‍ഥിക്ക് 30 ഓപ്ഷനുകള്‍വരെ നല്‍കാംപൊതുവിഭാഗങ്ങള്‍ക്ക് 200 രൂപയും പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമര്‍പ്പിക്കുന്നതിനു മുൻപായി www.polyadmission.org എന്ന വെബ്സൈറ്റ് മുഖേന വണ്‍ ടൈം രജിസ്ട്രേഷൻ പ്രക്രിയ ഫീസടച്ച്‌ പൂര്‍ത്തിയാക്കണം. ശേഷം വിവിധ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ്/ ഐഎച്ച്‌ആര്‍ടി/ കേപ്/ സ്വാശ്രയ പോളിടെക്നിക്കുകളിലേക്കും എൻസിസി, സ്പോര്‍ട്സ് ക്വോട്ടകളിലേക്കും അപേക്ഷ സമര്‍പ്പിക്കും. ഇതില്‍ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈനായി അപേക്ഷിച്ചശേഷം അപേക്ഷയുടെ പകര്‍പ്പ് എൻസിസി ഡയറക്ടറേറ്റിലേക്കും സ്പോര്‍ട്സ് കൗണ്‍സിലിലേക്കും നല്‍കണം. സ്വകാര്യ സ്വാശ്രയ പോളിടെക്നിക്, സര്‍ക്കാര്‍ എയ്ഡഡ് കോളജ് എന്നിവിടങ്ങളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവര്‍ ഓരോ കോളേജിലേക്കും ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ മതിയാകും. ഒരു വിദ്യാര്‍ഥിക്ക് 30 ഓപ്ഷനുകള്‍വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org എന്ന വെബ് സൈറ്റില്‍.