പോസ്റ്റ് ഓഫീസില്‍ പാഴ്സല്‍ പൊട്ടിത്തെറിച്ചു
പോസ്റ്റ് ഓഫീസില്‍ പാഴ്സല്‍ പൊട്ടിത്തെറിച്ചു. പത്തനംതിട്ട ഇളമണ്ണൂര്‍ പോസ്റ്റ് ഓഫീസില്‍ ഇന്ന് രാവിലെയാണ് സംഭവം.പോസ്റ്റ് ഓഫീസില്‍ കവര്‍ സീല്‍ ചെയ്തപ്പോഴാണ് പൊട്ടിത്തെറിയും പുകയും ഉയര്‍ന്നത്. ഗുജറാത്തില്‍ നിന്ന് സ്വകാര്യ കൊറിയർ കമ്ബനി വഴി പോസ്റ്റ് ഓഫീസിലെത്തിയ പാക്കറ്റ് ആണ് പൊട്ടിത്തെറിച്ചത്.
സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പാക്കറ്റിനുള്ളില്‍ പെല്ലറ്റുകളാണെന്ന് കണ്ടെത്തി. ഈ പെല്ലറ്റുകളാണ് പൊട്ടിത്തെറിച്ചത്. എയര്‍ഗണ്ണുകളില്‍ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊട്ടിത്തെറിയില്‍ മറ്റു അപകടങ്ങളില്ല. പൊലീസ് പാഴ്സല്‍ വിശദമായി പരിശോധിക്കുകയാണ്.
