തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക്; ഫെബ്രുവരി 14 വരെ അപേക്ഷിക്കാം
ഗ്രാമീൺ ഡാക് സേവക് തസ്തികകളിലെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.
രാജ്യത്തുടനീളം 28,740 താത്ക്കാലിക ഒഴിവുകളുണ്ട്. ഫെബ്രുവരി 14 വരെ അപേക്ഷ സമർപ്പിക്കാം.
ഔദ്യോഗിക വെബ്സൈറ്റായ indiapostgdsonline.gov.in വഴി അപേക്ഷിക്കാം.
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ABPM), ഗ്രാമീൺ ഡാക് സേവക് (GDS) എന്നിവ ഉൾപ്പെടുന്ന തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്.
ഉദ്യോഗാർഥികൾ 10-ാം ക്ലാസ് പാസായിരിക്കണം. പ്രായം 18 നും 40 നും ഇടയിൽ ആയിരിക്കണം. എഴുത്ത് പരീക്ഷ ഉണ്ടായിരിക്കില്ല. 10-ാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിലുള്ള മെറിറ്റ് ലിസ്റ്റ് വഴിയായിരിക്കും തിരഞ്ഞെടുപ്പ്.
ABPM, GDS തസ്തികകളിൽ പ്രതിമാസ ശമ്പളം 10,000 രൂപ മുതൽ 24,470 രൂപ വരെയാണ്. BPM തസ്തികയ്ക്ക് 12,000 രൂപ മുതൽ 29,380 രൂപ വരെയാണ് ശമ്പള സ്കെയിൽ. അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി ഫെബ്രുവരി 16.
ഫെബ്രുവരി 18,19 തീയതികളിൽ അപേക്ഷയിൽ മാറ്റം വരുത്താൻ ഉദ്യോഗാർഥികൾക്ക് അവസരം ലഭിക്കും. മെറിറ്റ് ലിസ്റ്റ് ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക് indiapostgdsonline.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
