തക്കാളിയുടെ വിലയിലെ കുതിച്ചുചാട്ടം ഒരു താൽക്കാലിക സീസണൽ പ്രതിഭാസമാണെന്ന് രോഹിത് കുമാർ സിംഗ്.
തക്കാളിയുടെ വിലയിലെ കുതിച്ചുചാട്ടം ഒരു താൽക്കാലിക സീസണൽ പ്രതിഭാസമാണെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ്. വില ഉടൻ കുറയുമെന്നും രോഹിത് കുമാർ സിംഗ് വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു. പ്രധാന നഗരങ്ങളിൽ തക്കാളിയുടെ വില സെഞ്ച്വറി പിന്നിട്ടിരുന്നു.
തക്കാളി പെട്ടന്ന് തന്നെ ചീത്തയാകുന്ന ഒരു പച്ചക്കറിയാണ്. അധികകാലം ഇവ സംരക്ഷിച്ച് വെക്കാൻ സാധിക്കില്ല. പെട്ടെന്നുള്ള മഴ പലപ്പോഴും ഗതാഗതത്തെ തടസ്സപ്പെടുത്തുകയും പകുതിവഴിയിൽ തന്നെ തക്കാളി നശിക്കാനും ഇടയുണ്ട്. ഇത് താൽക്കാലിക പ്രശ്‌നമാണ്. വില ഉടൻ തണുക്കും. എല്ലാ വർഷവും ഈ സമയത്ത് ഇത് സംഭവിക്കാറുണ്ടെന്നും രോഹിത് പറഞ്ഞു