പി പി ദിവ്യക്കെതിരെ പാർട്ടി നടപടി ഇല്ല
കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയ്ക്കെതിരായ സംഘടനാ നടപടി ഉടന്‍ ഉണ്ടായേക്കില്ല. വിഷയം സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്തില്ല. ദിവ്യക്കെതിരെ തത്ക്കാലം നടപടി വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്നാണ് സൂചന. ഇന്ന് പതിവ് അജണ്ടകള്‍ മാത്രമാണ് ജില്ലാ സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായത്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമുണ്ടായ ശേഷം നടപടി കൈക്കൊള്ളാമെന്നായിരുന്നു പാര്‍ട്ടി നേതൃത്വം മുന്‍പ് അറിയിച്ചിരുന്നത്. ദിവ്യയെ പൂര്‍ണമായി കൈവിടുന്ന സമീപനം പാര്‍ട്ടി സ്വീകരിക്കില്ലെന്ന് വ്യക്തമാകുകയാണ്. നവീന്റെ മരണത്തിന് ശേഷം ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു