ശനിയാഴ്ചകളിൽ പ്രീ പ്രൈമറി ക്ലാസുകൾ നിർബന്ധമില്ല: സ്കൂളുകൾക്ക് തീരുമാനിക്കാം

തിരുവനന്തപുരം : പ്രവൃത്തിദിനമായി പ്രഖ്യാപിച്ച ശനിയാഴ്ചകളിൽ പ്രീ പ്രൈമറി ക്ലാസുകൾ നടത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ അതത് സ്കൂളുകൾക്ക് തീരുമാനം എടുക്കാമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്.

ശനിയാഴ്ചകളിൽ പ്രൈമറി ക്ലാസ്സുകളിൽ പഠനം നടക്കും. ഈ ദിവസങ്ങളിൽ പ്രീ പ്രൈമറി ക്ലാസുകൾ നിർബന്ധമില്ല. അക്കാര്യത്തിൽ സ്കൂളുകൾക്ക് തീരുമാനം എടുക്കാം. അക്കാദമിക് കലണ്ടർ പ്രീ പ്രൈമറി വിഭാഗത്തിന് ബാധകമല്ല.