നാല് ദിവസം കൊണ്ട് 10 കോടി രൂപ; കേരളത്തില്‍ നിന്ന് പണം വാരി പൊന്നിയിന്‍ സെല്‍വന്‍ 2

അടുത്തിടെ ഇറങ്ങിയ മലയാള ചിത്രങ്ങള്‍ കേരളത്തിലെ ബോക്‌സ്ഓഫീസില്‍ നിന്ന് മികച്ച കളക്ഷന്‍ നേടാന്‍ ബുദ്ധിമുട്ട് നേരിടുമ്പോള്‍ കോടികള്‍ വാരി മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ചിത്രം ഇത് വരെ നേടിയത് 150 കോടി രൂപക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്രയും ദിവസങ്ങള്‍ കൊണ്ട് ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 10 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രം മികച്ച അഭിപ്രായം നേടിയതോടെ കേരള ബോക്‌സ് ഓഫീസിലെ മാന്ത്രിക സംഖ്യകളിലേക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം 70 വര്‍ഷം മുമ്പ് എഴുതിയ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവല്‍ പരമ്പരയെ അടിസ്ഥാനമാക്കിയാണ്. പൊന്നിയിന്‍ സെല്‍വന്‍ രാജരാജ ചോളന്റെയും കിരീടാവകാശിയുടെയും സാങ്കല്‍പ്പിക കഥയാണ് പറയുന്നത്. വിക്രം, തൃഷ, പ്രകാശ് രാജ്, കിഷോര്‍, ശരത്കുമാര്‍, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ്, ജയറാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുത്. എ ആര്‍ റഹ്മാന്‍ സംഗീതവും രവി വര്‍മ്മന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.