സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഹൈസ്കൂൾ ടീച്ചർ; 109 തസ്തികകളിൽ പിഎസ്‍സി വിജ്ഞാപനം

സെക്രട്ടേറിയറ്റ്, പിഎസ്‍സി, ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ്/ ഓഡിറ്റർ, ഹയർ സെക്കൻഡറി ടീച്ചർ (കമ്യൂണിക്കേറ്റീവ് ഇം​ഗ്ലീഷ്), മലയാളം, ഇം​ഗ്ലീഷ്, ​ഹിന്ദി, ​ഗണിതം, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ഹൈസ്കൂൾ ടീച്ചർ തുടങ്ങി 109 തസ്തികകളിലേക്ക് പിഎസ്‍സി വിജ്ഞാപനം തയ്യാറായി. ഈ മാസം 31ന്റെ ​ഗസറ്റിൽ പ്രസിദ്ധീകരിക്കും. ജനുവരി 29 വരെ അപേക്ഷിക്കാം.

ത​ദ്ദേശ സ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ, ഡ്രാഫ്റ്റ്സ്മാൻ/ ഓവർസിയർ, മരാമത്ത് വകുപ്പിൽ എൻജിനീയറിങ് അസിസ്റ്റന്റ്, വനിതാ പൊലീസ് കോൺസ്റ്റബിൾ, ഇന്ത്യ റിസർവ് ബറ്റാലിയനിൽ കോൺസ്റ്റബിൾ, കമ്പനി/ ബോർഡ്/ കോർപ്പറേഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, വിവിധ വകുപ്പുകളിൽ എൽഡിവി/ എച്ഡിവി ഡ്രൈവർ തുടങ്ങിയവയാണ് വിജ്ഞാപനം തയ്യാറായ മറ്റ് പ്രധാന തസ്തികകൾ.

ഒഴിവ് റിപ്പോർട്ട് ചെയ്യാത്തതിനാൽ കെഎഎസിന്റെ രണ്ടാമത്തെ വിജ്ഞാപനം പിഎസ്‍സി തയ്യാറാക്കിയിട്ടില്ല. ഡിസംബർ 31നകം വിജ്ഞാപനം വന്നില്ലെങ്കിൽ പ്രായപരിധി പിന്നിടുന്നവർക്കു അവസരം നഷ്ടപ്പെടും.