Latestകേരളം

കേരഫെഡില്‍ ഓഫീസ് അറ്റന്‍ഡന്റ്; 35,700 രൂപവരെ ശമ്പളം; കേരള പി.എസ്.സി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്

കേരള കേരകര്‍ഷക സഹകരണ ഫെഡറേഷന്‍ ലിമിറ്റഡ് (കേരഫെഡ്) ല്‍ ജോലി നേടാന്‍ അവസരം. സൊസൈറ്റി വിഭാഗത്തില്‍ സ്‌പെഷ്യല്‍ ഓഫീസ് അറ്റന്‍ഡന്റ് റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്.നിയമനം

കേരള കേരകര്‍ഷക സഹകരണ ഫെഡറേഷന്‍ ലിമിറ്റഡ് (കേരഫെഡ്) ല്‍ അഫിലിയേറ്റ് ചെയ്ത മെമ്പര്‍ സൊസൈറ്റികളില്‍ സ്ഥിരമായി ജോലി ചെയ്യുന്നവരും നിശ്ചിത യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ഥികളില്‍ നിന്നും നേരിട്ടുള്ള നിയമനം.

യോഗ്യത

ഏഴാം ക്ലാസ് വിജയിച്ചിരിക്കണം.

അപേക്ഷകര്‍ കേരള കേരകര്‍ഷക സഹകരണ ഫെഡറേഷന്‍ ലിമിറ്റഡ് (കേരഫെഡ്) അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സൊസൈറ്റികളില്‍ ഏതെങ്കിലും തസ്തികയില്‍ മൂന്ന് വര്‍ഷത്തെ റഗുലര്‍ സര്‍വീസ് ഉള്ളവരും അപേക്ഷ തീയതിയിലും നിയമന തീയതിയിലും മെമ്പര്‍ സൊസൈറ്റിയിലെ സേവനത്തില്‍ തുടരുന്നവരുമായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/