Latestകേരളം

പുനലൂരില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

പുനലൂരില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടില്‍ ശാലിനിയെയാണ് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത്.ഭർത്താവ് ഐസക്ക് കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിനുശേഷം ഫേസ്ബുക്കില്‍ കൊലപാതകത്തിന്റെ കാര്യങ്ങള്‍ വിശദീകരിച്ച ശേഷം ഐസക് പുനലൂർ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. ഐസക്കും ശാലിനിയും കുടുംബ പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു.