Latestദേശീയം

സഹപാഠിയെ വെടിവച്ചു കൊലപ്പെടുത്തിയതിനു ശേഷം നിയമവിദ്യാര്‍ഥി ജീവനൊടുക്കി

പഞ്ചാബിലെ തരണ്‍ തരണ്‍ ജില്ലയില്‍ സഹപാഠിയെ കൊലപ്പെടുത്തിയതിന് ശേഷം വെടിവച്ച്‌ ജീവനൊടുക്കി വിദ്യാർഥി.ഒന്നാം വർഷ നിയമവിദ്യാർഥികളായ നൗഷെഹ്റ പന്നുവാൻ നിവാസിയായ സന്ദീപ് കൗർ, ജലന്ധർ ജില്ലയിലെ മല്ലിയൻ ഗ്രാമവാസിയായ പ്രിൻസ് രാജ് എന്നിവരാണ് മരിച്ചത്.

സംഭവത്തിന്റെ ക്ലാസ് മുറി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. രാവിലെ 9.15ഓടെയാണ് സംഭവം നടന്നത്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.