പുന്നമടയില്‍ ഹൗസ്ബോട്ടില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ് യുവാവ് മരിച്ചു
പുന്നമടയില്‍ കെട്ടിയിട്ടിരുന്ന ഹൗസ്ബോട്ടില്‍ നിന്ന് കാല്‍വഴുതി കായലിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം.കൊല്ലം തൃക്കരുവ സ്വദേശി രാജേഷ് (36) ആണ് മരിച്ചത്. അപകടം ഇന്ന് പുലർച്ചെ സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് നടന്നത്. ‘സാന്റ മരിയ’ എന്ന ബോട്ടില്‍ നിന്നാണ് യുവാവ് വെള്ളത്തില്‍ വീണത്. രാത്രി തങ്ങാനായി ബോട്ട് സുരക്ഷിതമായി കെട്ടിയിട്ടിരുന്ന സമയത്താണ് അപകടമുണ്ടായത്. ബോട്ടിന്റെ മുൻഭാഗത്തുനിന്ന് രാജേഷ് കാല്‍വഴുതി കായലിലേക്ക് വീഴുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
