ബോക്സ് ഓഫീസില്‍ നേട്ടവുമായി പുഷ്പ 2.
ബോക്സ് ഓഫീസില്‍ നേട്ടവുമായി അല്ലു അര്‍ജുന്‍-സുകുമാര്‍ ചിത്രം പുഷ്പ 2. ഇന്ത്യന്‍ സിനിമയിലെ സമീപകാലത്തെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ സ്വന്തമാക്കിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ ബോക്സോഫീസില്‍നിന്ന് മാത്രം 175.1 കോടി നേടിയെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്.
ആദ്യ രണ്ടു ദിവസത്തിനുള്ള ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രം എന്ന റെക്കോഡാണ് പുഷ്പ 2 സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ വരുമാനത്തില്‍ ഹിന്ദി പതിപ്പ് തെലുങ്ക് പതിപ്പിനെ മറികടന്നു.ബോക്‌സ് ഓഫീസില്‍ രണ്ടാംദിനം പിന്നിടുമ്പോള്‍ 417 കോടിയാണ് ചിത്രം വരുമാനം നേടിയത്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ഡേ കളക്ഷന്‍ എന്ന റെക്കോഡ് പുഷ്പ 2 സ്വന്തമാക്കിയിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.