ഇനി എളുപ്പത്തിൽ സ്റ്റാറ്റസ് ഷെയർ ചെയ്യാം; ക്വിക്ക് ഷെയറിങ് ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ്
ന്യൂഡല്‍ഹി: സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ എളുപ്പത്തില്‍ ഷെയര്‍ ചെയ്യുന്നതിനായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. ക്വിക്ക് ഷെയറിങ് എന്ന പുതിയ ഒപ്ഷന്‍ വാട്സ്ആപ്പ് ഐഒഎസ് പതിപ്പിലാണ് ആദ്യമെത്തുകയെന്നാണ് റിപ്പോര്‍ട്ട്.
സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ മറ്റുപ്ലാറ്റ്‌ഫോമിലേക്കള്‍പ്പെടെ വേഗത്തില്‍ പങ്കിടാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റില്‍ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് അല്ലെങ്കില്‍ രണ്ട് പ്ലാറ്റ്ഫോമുകളിലും സ്റ്റാറ്റസുകള്‍ വേഗത്തില്‍ പങ്കിടാനാകും. എന്നാല്‍ ഒട്ടോമാറ്റിക്കായി അപ്‌ഡേറ്റുകള്‍ ഷെയര്‍ ആകില്ലെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ ലഭ്യമാകണമെങ്കില്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ മെറ്റാ അക്കൗണ്ട്‌സ് സെന്ററുമായി ലിങ്ക് ചെയ്യണം.
സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്കായുള്ള പുതിയ ക്വിക്ക് ഷെയറിങ് ഓപ്ഷനുകള്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ആപ്പിളിന്റെ ടെസ്റ്റ്ഫ്‌ലൈറ്റ് പ്രോഗ്രാം വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രമേ ഇത് ലഭ്യമാകൂ. എന്നാല്‍ കൂടുതല്‍ ഉപയോക്തക്കളിലേക്ക് പതീക്ഷണത്തിന്റെ ഭാഗമായി ഫീച്ചര്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
