ഗാസിപൂർ അതിർത്തിയിൽ രാഹുൽ ഗാന്ധിയെ തടഞ്ഞ് UP പൊലീസ്.
ഗാസിപൂർ അതിർത്തിയിൽ രാഹുൽ ഗാന്ധിയെ തടഞ്ഞ് UP പൊലീസ്. അതിർത്തിയിൽ വൻ പൊലീസ് സന്നാഹം. യു.പി പൊലീസ് റോഡ‍് അടച്ചു. ബാരിക്കേഡ് മറിച്ചിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം, ഉന്തിലും തള്ളിലും കലാശിച്ചു. രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തിൽ തുടരുകയാണ്. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടെന്നാണ് വിവരം.
യുപി പിസിസി അധ്യക്ഷന്‍ അജയ് റായ് അടക്കം ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോയി. യു.പിയിലെ കോണ്‍ഗ്രസ് എം.പിമാരും കെ.സി.വേണുഗോപാലും സംഘത്തിനൊപ്പമുണ്ട്.പൊലീസ് വഴിയടച്ചതോടെ ഗാസിപ്പൂരില്‍ വന്‍ ഗതാഗതകുരുക്കാണ്. കിലോമീറ്ററുകളോളം ദൂരത്തില്‍ വാഹനനിരയുണ്ട്.