എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍
എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍. രാജി ആലോചനയില്‍ പോലുമില്ലെന്നും രാഹുല്‍ പറഞ്ഞു.പുറത്തുവന്ന പരാതിയുടെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാനം രാജിവെച്ച രാഹുല്‍ എംഎല്‍എ സ്ഥാനം കൂടി ഒഴിയണമെന്ന് കോണ്‍ഗ്രസിന്റെ ഉള്ളില്‍ നിന്നടക്കമുള്ള വാദങ്ങളെ തള്ളി കൊണ്ടാണ് രാഹുലിന്റെ നിലപാട്. രാഹുലിന്റെ അടുത്ത വൃത്തങ്ങളോട് ഈ തീരുമാനം പങ്കുവെച്ചതായാണ് വിവരം.
രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ചു കൊണ്ടാണ് പാർട്ടി സ്ഥാനം ഒഴിഞ്ഞതെന്ന് തന്നെയാണ് രാഹുലിന്റെ നിലപാട്. അതിനപ്പുറത്തേക്ക് പരാതിയോ കേസോ ഇല്ലാത്ത സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം ഒഴിയേണ്ടതില്ല എന്ന പാർട്ടിക്ക് ഉള്ളില്‍ തന്നെയുള്ള നിലപടില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍ മാങ്കുട്ടത്തില്‍.
എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന കടുത്ത നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
