ഓണം സ്‌പെഷല്‍ അരിയുടെ വിതരണം ഇന്ന് മുതല്‍

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷല്‍ അരിയുടെ വിതരണം ഇന്നു മുതല്‍. വെള്ള, നീല കാര്‍ഡുകള്‍ക്ക് ആണ് അധികമായി അരി അനുവദിച്ചിട്ടുള്ളത്.

വെള്ള, നീല കാര്‍ഡുകള്‍ക്ക് സ്‌പെഷ്യല്‍ അരി 5 കിലോ വീതം കിലോയ്ക്ക് 10.90 രൂപാ നിരക്കില്‍ വിതരണം ചെയ്യുന്നതാണ് എന്ന് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.

മഞ്ഞ കാര്‍ഡ് ഉടമകളുടെ വൈദ്യുതീകരിക്കപ്പെട്ട വീടുകളില്‍ ജൂലൈ – ഓഗസ്റ്റ് – സെപ്റ്റംബര്‍ ത്രൈമാസ കാലയളവിലേക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള 0.5 ലിറ്റര്‍ മണ്ണെണ്ണക്ക് പുറമേ 0.5 ലിറ്റര്‍ മണ്ണെണ്ണ കൂടി അധികമായി ലഭിക്കും.