‘ടിക്കറ്റ്‌ ബുക്ക്‌ ചെയ്യൂ, പണം പിന്നീട് മതി’ പുതിയ സംവിധാനവുമായി റെയിൽവേ

കാശില്ലെങ്കിലും ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാൻ സംവിധാനം അവതരിപ്പിച്ച്‌ റെയിൽവേ.

ഇന്ത്യൻ റെയിൽവേ കാറ്ററിങ്‌ ആന്റ്‌ ടൂറിസം കോർപറേഷനാണ്‌ ‘ബുക്ക്‌ നൗ, പേ ലേറ്റർ’ പദ്ധതി അവതരിപ്പിച്ചത്‌.

ഓൺലൈനിൽ ബുക്ക്‌ ചെയ്യുമ്പോൾ അക്കൗണ്ടിൽ പണം ഇല്ലെങ്കിലും ടിക്കറ്റ്‌ ലഭിക്കുന്ന പദ്ധതിയാണിത്‌.

ഐആർസിടിസി അക്കൗണ്ടിലൂടെ ടിക്കറ്റ്‌ സെലക്ട്‌ ചെയ്‌ത ശേഷം ‘പേ ലേറ്റർ’ ഓപ്‌ഷൻ തെരഞ്ഞെടുത്താൽ 14 ദിവസം കഴിഞ്ഞ്‌ പണമടച്ചാൽ മതി. ഈ സമയപരിധിക്കുള്ളിൽ പണം നൽകിയില്ലെങ്കിൽ 3.5 ശതമാനം സേവന നിരക്ക് ബാധകമാകും.