കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എസി ലൗഞ്ച് ഉൾപ്പെടെ ശുചിമുറി സമുച്ചയം വരുന്നു

കണ്ണൂർ ▸ റെയിൽവേ സ്റ്റേഷനിൽ ബിഒടി അടിസ്ഥഥാനത്തിൽ ശീതീകരിച്ച ലൗഞ്ച് ഉൾപ്പെടെയുള്ള ശുചിമുറി സമുച്ചയം വരുന്നു. പ്രധാന കവാടത്തിലെ ടിക്കറ്റ് കൗണ്ടറിനു മുൻവശത്താണ് രണ്ടു നിലകളുള്ള കെട്ടിടം നിർമിക്കുന്നത്. പണി തുടങ്ങി. അഞ്ചു മാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് കരാർ ഏറ്റെടുത്ത ഗരീബ് നവാസ് എന്റർപ്രൈസസ് ആണ് ശുചിമുറി സമുച്ചയം നിർമിക്കുന്നത്.

15 വർഷത്തേക്കുള്ള. നടത്തിപ്പ് അവകാശം ഇവർക്കാണ്. ചക്കരക്കൽ വാർത്ത. ശീതീകരിച്ച ലൗഞ്ച്, ഡോർമിറ്ററി, മുലയൂട്ടൽ മുറി, ക്ലോക്ക് റൂം, ടീ സ്റ്റാൾ എന്നിവയും ഒരുക്കും. ഡീലക്സ് ശുചിമുറി, കുളിമുറികൾ എന്നിവ രണ്ടു നിലകളിലും ഉണ്ടാകും. ഭിന്നശേഷിക്കാർക്കുള്ള ശുചിമുറിയും സജ്ജമാക്കും. വലിയ എൽഇഡി വോൾ സ്‌ഥാപിച്ച് പരസ്യം നൽകുന്നതിനുള്ള സംവിധാനത്തോടെയാണ് കെട്ടിടത്തിനു മുൻവശം രൂപകൽപന ചെയ്തിട്ടുള്ളത്.