തിരുപ്പതി മുതല്‍ കന്യാകുമാരി വരെ; ദക്ഷിണേന്ത്യൻ ആത്മീയ യാത്രയുമായി ഇന്ത്യൻ റെയില്‍വേ
ദക്ഷിണ ദർശൻ യാത്ര പാക്കേജ് അവതരിപ്പിച്ച് ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി).02 ജ്യോതിർലിംഗ വിത് ദക്ഷിണ ദർശൻ യാത്ര’ എന്നാണ് പ്രത്യേക പാക്കേജിന്റെ പേര്. 10 രാത്രിയും 11 പകലും നീണ്ടുനില്‍ക്കുന്ന ഈ തീർത്ഥാടനം നവംബർ 25-ന് ഇൻഡോറില്‍ നിന്ന് ആരംഭിക്കും. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിലാണ് യാത്ര. ദക്ഷിണേന്ത്യയിലെ പുണ്യസ്ഥലങ്ങളായ തിരുപ്പതി, രാമേശ്വരം (ജ്യോതിര്‍ലിംഗം), മധുര, കന്യാകുമാരി, ശ്രീശൈലം (മല്ലികാർജ്ജുന ജ്യോതിർലിംഗം) എന്നിവിടങ്ങളിലേക്കാണ് കുറഞ്ഞ ചെലവില്‍ ആത്മീയ യാത്ര സംഘടിപ്പിക്കുന്നത്.ട്രെയിനില്‍ മൂന്ന് ക്ലാസുകളിലായി താമസസൗകര്യം ലഭ്യമാണ്.
ഇക്കണോമി ക്ലാസ് (സ്ലീപ്പര്‍) – 20,000 രൂപ
സ്റ്റാൻഡേര്‍ഡ് ക്ലാസ് (3 എസി) – 32,800 രൂപ
കംഫര്‍ട്ട് ക്ലാസ് (2 എസി) – 43,300 രൂപ
ഇൻഡോർ, ഉജ്ജയിൻ, ശുജല്‍പൂർ, സെഹോർ, റാണി കമലാപതി, ഇറ്റാർസി, ബേതുല്‍, നാഗ്പൂർ തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് യാത്രക്കാർക്ക് ട്രെയിനില്‍ കയറാം.
പാക്കേജിന്റെ കൂടുതല്‍ വിവരങ്ങള്‍
സസ്യാഹാരം മാത്രം (പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം)
സ്ഥലം കാണുന്നതിനും യാത്രകള്‍ക്കുമായി നോണ്‍-എസി ബസ്സുകള്‍
ട്രെയിനില്‍ ടൂർ എസ്കോർട്ടിന്റെയും സുരക്ഷാ ജീവനക്കാരുടെയും സേവനം
ഓരോ യാത്രക്കാരനും ഒരു ദിവസം 1 ലിറ്റർ കുപ്പിവെള്ളം
എല്ലാ യാത്രക്കാർക്കും യാത്രാ ഇൻഷുറൻസ്
ഈ യാത്രയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ IRCTC വെബ്സൈറ്റില്‍ ലഭ്യമാണ്.
