കേരളത്തിൽ ഇന്നും കനത്ത മഴയക്ക്‌ സാധ്യത



തിരുവനന്തപുരം: മധ്യ ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത മോഖ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റ് ആയതോടെ കേരളത്തിൽ ഇന്നും പരക്കെ മഴ ലഭിക്കും.

കിഴക്കൻ തീര സംസ്ഥാനങ്ങളിലും ആൻഡമാൻ തീരത്തും കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധനത്തിനും കപ്പൽ യാത്രക്കും വിനോദ സഞ്ചാരത്തിനും വിലക്ക് ഏർപ്പെടുത്തി. മൂന്ന് ദിവസത്തേക്കാണ് പരക്കെ മഴ ലഭിക്കുക.

മണിക്കൂറിൽ 175 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. തിരമാല മൂന്നര മീറ്ററോളം ഉയരും. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, ഒഡിഷ, ബംഗാൾ, ആൻഡമാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ജാഗ്രത പാലിക്കാൻ കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടു.

കേരളത്തിൽ ചില സ്ഥലങ്ങളിൽ ശക്തമായ മഴ, കാറ്റ്, ഇടിമിന്നൽ എന്നിവക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ ബംഗ്ലാദേശിലെ കോക്‌സ് ബസാറിന് സമീപം കരതൊടും എന്നാണ് പ്രതീക്ഷിക്കുന്നത്.