ഇന്ത്യയിൽ മൺസൂൺ ഉടൻ പിൻവാങ്ങുമെന്ന് കാലാവസ്ഥ വകുപ്പ്

ജൂൺ എട്ടിന് ആരംഭിച്ച മൺസൂൺ കാലയളിവിൽ രാജ്യത്തെ 373 ജില്ലകളിൽ സാധാരണ മഴയും 96ജില്ലകളിൽ അധിക മഴയും ലഭിച്ചതായി കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട കണക്കിൽ പറയുന്നു. ഈ വർഷം കേരളത്തിൽ മൺസൂൺ അൽപം വൈകിയാണ് എത്തിയത്. തുടർന്നുള്ള ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും നീണ്ട വരണ്ട കാലാവസ്ഥയാണ് രേഖപ്പെടുത്തിയത്.

ഇന്ത്യയിൽ മൺസൂൺ ഉടൻ പിൻവാങ്ങുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്. രാജസ്ഥാനിൽ നിന്ന് സെപ്റ്റംബർ 25 മുതൽ രാജസ്ഥാനിൽ നിന്ന് മൺസൂൺ പിൻവലിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 29ന് ശേഷം ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും വടക്ക് ചുഴലിക്കാറ്റ് രൂപംകൊള്ളും.