സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമായേക്കും

സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമായേക്കും. വടക്കൻ കേരളത്തിലാകും തുലാവ‍ർഷം ആദ്യം സജീവമാകുക എന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന സൂചന.

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇന്ന് രാത്രി 11.30 വരെ 0.6 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടൽ ആക്രമണത്തിനും സാധ്യത ഉണ്ടെന്നാണ് ദേശീയ പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.