സംസ്ഥാനത്ത് ഇന്ന് മുതൽമഴ ശക്തമാകാന്‍ സാധ്യത
സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
തെക്കൻ ശ്രീലങ്കക്ക് സമീപത്തായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്ക് ആൻഡമാൻ കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്ക് കിഴക്കൻ അറബിക്കടൽ മുതൽ വടക്കൻ മഹാരാഷ്ട്ര വരെ ന്യൂനമർദപാത്തിക്കും സാധ്യതയുണ്ട്.ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു