ബംഗാൾ ഉൾക്കടലിൽ ‘മിഗ്ജാമ്’ ചുഴലിക്കാറ്റ് രൂപപെട്ടു;

ചെന്നൈ: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതി തീവ്ര ന്യുന മർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു.  മ്യാന്മാർ നിർദ്ദേശിച്ച മിഗ്ജാമ് എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപെടുക. ഈ വർഷത്തെ ആറാമത്തെ ചുഴലിക്കാറ്റാണിത്.

തിങ്കളാഴ്ച രാവിലെയോടെ തെക്കൻ ആന്ധ്രാ പ്രദേശ് / വടക്കൻ തമിഴ്നാട് തീരത്തിന്സമീപം എത്തിച്ചേരുന്ന ചുഴലിക്കാറ്റ് തുടർന്ന് വടക്ക് ദിശയിലേക്ക് മാറി തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് സാമാന്തരമായി സഞ്ചരിച്ചു ഡിസംബർ 5 ന് രാവിലെയോടെ  നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽമണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ നേരിട്ട് ഭീഷണിയില്ല. ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.