9 ജില്ലകളിൽ ഇന്ന് മുതൽ 3 ദിവസത്തേക്ക് വേനൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനൽമഴയെത്തുന്നു. 9 ജില്ലകളിൽ ഇന്ന് മുതൽ 3 ദിവസത്തേക്ക് വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
കണ്ണൂർ , കോട്ടയം , എറണാകുളം , ഇടുക്കി , വയനാട് , കോഴിക്കോട് , മലപ്പുറം , കാസർകോട് , തൃശ്ശൂർ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. പൊള്ളുന്ന ചൂടിനെ പൂർണമായി ശമിപ്പിക്കാൻ ഈ വേനൽ മഴയ്ക്ക് കഴിയില്ല.

ഇന്ന് പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ എത്താനിടയുണ്ട്. കൊല്ലം , പത്തനംതിട്ട ജില്ലകളിൽ 38 ഡിഗ്രി വരെയും കോട്ടയം , കോഴിക്കോട് , തൃശ്ശൂർ എന്നീ ജില്ലകളിൽ 37 ഡിഗ്രി വരെയും ആലപ്പുഴ , എറണാകുളം , കണ്ണൂർ , കാസർകോട് എന്നീ ജില്ലകളിൽ 36 ഡിഗ്രി വരെയും ചൂട് ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.