പതിനൊന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത

ഇന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത പ്രവചനം നടത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ സാധ്യത.

പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉഷ്ണ തരംഗ സാധ്യത ഇന്നും നിലനിൽക്കുന്നുണ്ട്.

ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്കാണ് സാധ്യതയുള്ളത്. ഇതിന് പുറമെ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.

അഞ്ചാം തീയതി വരെയുള്ള കാലാവസ്ഥ മുന്നറിയിപ്പുകളിൽ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയുണ്ട്.