സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; കണ്ണൂരിൽ ഓറ‍ഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴയിലും എറണാകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടുണ്ട്. തെക്കൻ തെലങ്കാനക്ക് മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ തെക്കൻ കേരളത്തിന് സമീപം വരെയായി ഒരു ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്.