കണ്ണൂരിൽ ഇന്നും നാളെയുംഓറഞ്ച് മുന്നറിയിപ്പ്

കണ്ണൂർ : അതിശക്തമായ മഴ മൂന്ന് ദിവസം കൂടി തുടരാൻ സാധ്യത. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ജില്ലയിൽ ഓറഞ്ച് മുന്നറിയിപ്പാണ്.

കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടൽ പ്രക്ഷുബ്ധമാകാനും അൻപത് കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.