സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു, വരുന്ന മൂന്ന് മണിക്കൂറിനിടെ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ് .

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വരുന്ന മൂന്ന് മണിക്കൂറിനിടെ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു.

ഇവിടങ്ങളിൽ മിതമായ മഴയ്ക്കും ശക്തമായ കാറ്റിനും ഇടയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത മൂന്ന് ദിവസങ്ങളിലെ മഴ സാദ്ധ്യത പ്രവചനം അനുസരിച്ച്29/07/2024: മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട്
30/07/2024: കോഴിക്കോട്, കണ്ണൂർ, കാസർകോട്
31/07/2024: കണ്ണൂർ, കാസർകോട്
എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് ഇവിടങ്ങളിൽ പ്രതീക്ഷിക്കുന്നത്

.