മെയ് മാസം മഴക്കാലമാകും,ആദ്യ ദിനങ്ങളിൽ ശക്തമായ മഴയെന്ന് പ്രവചനം
തിരുവനന്തപുരം: വേനൽ കനത്ത ഏപ്രിൽ മാസം കടന്ന് പോകുമ്പോൾ കേരളത്തിൻ്റെ ആകാശത്ത് മഴക്കാലം തെളിയുന്നുവെന്ന സൂചനകളാണ് കാലാവസ്ഥ കേന്ദ്രം നൽകുന്നത്. മെയ് 4 വരെ കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ പ്രവചനം.
മേയ് 4 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം അടുത്ത ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.