ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഏഴ് ദിവസം മഴക്ക് സാധ്യത
കണ്ണൂർ: ചക്രവാതച്ചുഴിയുടെ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ഏഴ് ദിവസം മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.
ആന്ധ്രാ-ഒഡിഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദം ഛത്തിസ്ഗഡിന് മുകളിൽ ചക്രവാത ചുഴിയായി ശക്തി കുറഞ്ഞിട്ടുണ്ട്.
ഇന്ന് ഒരു ജില്ലകളിലും പ്രത്യേക ജാഗ്രത മുന്നറിയിപ്പില്ല. അതേസമയം ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.