ഇനിയുള്ള ദിവസങ്ങളിൽ വ്യാപകമായ മഴക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ വ്യാപകമായ മഴക്ക് സാധ്യത. വരുന്ന അഞ്ച് ദിവസം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, വടക്കൻ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു സമീപം രൂപപ്പെട്ട ന്യുനമർദ്ദം നിലവിൽ വടക്കൻ ഛത്തീസ്ഗഡിന് മുകളിൽ സ്ഥിതി ചെയ്യുകയാണ്. അടുത്ത രണ്ട് ദിവസം പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വടക്കൻ മധ്യപ്രദേശിലേക്ക് നീങ്ങാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്