വീണ്ടും കനത്ത മഴവരുന്നു; ജാഗ്രത മുന്നറിയിപ്പ്

തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിയാർജ്ജിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ന്യൂനമർദ്ദം അടുത്ത രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ശക്തിപ്രാപിച്ചു തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേരളത്തിൽ വരുന്ന 2 ദിവസങ്ങളിൽ എല്ലാ ജില്ലകളിലും കനത്ത മഴ ലഭിക്കാനാണ് സാധ്യത. മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശിയേക്കും.